ഇന്ന് 2025 ൽ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് എടുക്കാൻ പോകുന്നവർ ശ്രദ്ധിക്കുക
ഇന്ന് കേരളത്തിൽ +2 , ഡിഗ്രി കഴിഞ്ഞ കുട്ടികൾ എടുക്കുന്ന പ്രധാനപ്പെട്ട കോഴ്സുകളിൽ ഒന്നാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. സത്യത്തിൽ ഇത് എടുക്കുന്നത് ഒരു നല്ല തീരുമാനം ആണോ...?
അതെ, ഡിജിറ്റൽ മാർക്കറ്റിംഗ് ഇന്ന് എടുക്കുന്നത് ഒരു ബുദ്ധിപരമായ തീരുമാനം തന്നെയാണ്. കാരണം ലോകം മുഴുവൻ ഡിജിറ്റലായി മാറിയിരിക്കുകയാണ് ബിസിനസ്സുകൾ, ബ്രാൻഡുകൾ, ചെറുകിട സ്ഥാപനങ്ങൾ പോലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്കാണ് മാറുന്നത്.
ഇന്നത്തെ കാലത്ത് ഒരു കമ്പനിയ്ക്ക് മാർക്കറ്റിംഗ് ടീമിൽ ഡിജിറ്റൽ സ്കിൽസ് ഉള്ള ആളുകൾ അനിവാര്യമാണ്. അതുകൊണ്ട് തന്നെയാണ് ഡിജിറ്റൽ മാർക്കറ്റിംഗിന് ജോബ് അവസരങ്ങളും കരിയർ വളർച്ചയും ഇത്രയും വേഗത്തിൽ ഉയരുന്നത്.
🎯 ശരിയായി പഠിച്ചാൽ, ഡിജിറ്റൽ മാർക്കറ്റിംഗ് വഴി
-
Freelancing ആയി ജോലി ചെയ്യാം
-
സ്വന്തം ബിസിനസ് വളർത്താം
-
ഏത് കമ്പനികളിലും മാർക്കറ്റിംഗ് ജോലികൾ ലഭിക്കും
ഒറ്റ വരിയിൽ പറഞ്ഞാൽ ഡിജിറ്റൽ മാർക്കറ്റിംഗ് ഒരു “ട്രെൻഡ് അല്ല, അത് ഒരു “ഫ്യൂച്ചർ സ്കിൽ” ആണ്.
ഡിജിറ്റൽ മാർക്കറ്റിംഗ് ഇന്നത്തെ കാലത്ത് "ട്രെൻഡിംഗ്" കോഴ്സ് ആയതിനാൽ, ആരും കേട്ടാൽ തന്നെ ചാടിപ്പോകുന്ന അവസ്ഥയാണ്. പക്ഷെ എല്ലാ വസ്തുക്കളും പോലെ ഇതിനും ദോഷങ്ങൾ ഉണ്ട്,
1. ഇൻസ്റ്റിറ്റൂട്ടുകൾ
"3 മാസത്തിൽ ജോബ്", "ഗ്യാരണ്ടി പ്ലേസ്മെന്റ്" - ഈ വാക്കുകൾ കേട്ട് ചതിക്കരുത്. സത്യം പറഞ്ഞാൽ, ഈ ഫീൽഡിൽ പ്ലേസ്മെന്റ് നിങ്ങളുടെ സ്കിൽസ് മേലാണ്, സർട്ടിഫിക്കറ്റ് മേലല്ല.
2. നിരവധി കോഴ്സുകൾ, ഒട്ടും അപ്ഡേറ്റ് ഇല്ല
- ഡിജിറ്റൽ മാർക്കറ്റിംഗ് ദിവസേന മാറുന്ന മേഖലയാണ്. 2023-ൽ പഠിച്ച രീതികൾ 2025-ൽ പഴയതാകും. അപ്ഡേറ്റ് ഇല്ലെങ്കിൽ, നിങ്ങൾ സ്റ്റക്ക്!
3. സ്കിൽ ഇല്ലെങ്കിൽ, സ്കോപ്പ് ഇല്ല
- മാർക്കറ്റിംഗ് കോഴ്സ് ചെയ്യുന്നത് കൊണ്ട് മാർക്കറ്റർ ആവില്ല. നിങ്ങൾക്ക് കണ്ടന്റ് എഴുതാനും, ക്രിയേറ്റിവ് ഐഡിയകൾ ചിന്തിക്കാനും, ആനലിറ്റിക്സ് മനസ്സിലാക്കാനും അറിയണം.
4. ഫ്രീലാൻസ് ഡ്രീം, ബുദ്ധിമുട്ട് റിയാലിറ്റി
- "ഫ്രീലാൻസിംഗ് കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം " എന്ന് കേട്ടവർ, ആദ്യം റിയാലിറ്റി ചെക്ക് വേണം. ക്ലയന്റുകൾ കിട്ടാൻ റിപ്യൂട്ടേഷൻ വേണം, ടൈം വേണം, പേഷ്യൻസ് വേണം.
ഇതുകൊണ്ടൊക്കെ തന്നെ,
ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കുക. പക്ഷേ സ്മാർട്ടായി പഠിക്കുക.
കോഴ്സ് എടുക്കുന്നതിന് മുമ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിവ്യൂ നോക്കൂ, ട്രെയിനർ ആരെന്ന് മനസിലാക്കൂ, പ്രാക്ടിക്കൽ പ്രോജക്ടുകൾ ഉണ്ട് ആണോ എന്ന് ഉറപ്പാക്കൂ.
സ്കിൽ സെറ്റ് ശരിയായി ബിൽഡ് ചെയ്‌താൽ, ഈ ഫീൽഡിൽ ഇപ്പോഴും ഗോൾഡൻ ചാൻസ് ഉണ്ട്.
Comments
Post a Comment